Home Politics ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

0

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ച കാറിൻ്റെ പിറകില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എ.പി അബ്ദുള്ളക്കുട്ടി കോഴിക്കോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ മലപ്പുറം രണ്ടത്താണിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വെളിയങ്കോട് വെച്ച് കാറിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. കെഎല്‍ 65 എം 6145 നമ്പര്‍ ലോറിയാണ് ഇടിച്ചത്.
രണ്ട് തവണ ലോറി ഇടിച്ചെന്നും അതുകൊണ്ടുതന്നെ അത് ആസൂത്രിതമായ ശ്രമമാണ് എന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. ലോറി ഇടിക്കുന്നതിന് അല്‍പം മുമ്പ് വെളിയങ്കോട് ഒരു ഹോട്ടലില്‍ അബ്ദുള്ളക്കുട്ടിയെ അപമാനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here