Home State മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റസ് പി എ മുഹമ്മദ് നിര്യാതനായി

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റസ് പി എ മുഹമ്മദ് നിര്യാതനായി

0

കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റസ് പി എ മുഹമ്മദ് കൊച്ചിയില്‍ നിര്യാതനായി. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഫീസ് നിര്‍ണയ സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച്‌ അന്യേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്നു.

1992 മുതല്‍ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. തലശേരി സ്വദേശിയായ പി എ മുഹമ്മദ് 1964ല്‍ ആണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. 1966 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായിരിക്കെയാണ് 1992 ല്‍ ജഡജിയായി നിയമിതനായത്.

LEAVE A REPLY

Please enter your comment!
Please enter your name here