Home Local News നെയ്യാർഡാം കൊമ്പയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വിദ്യാർഥി മരിച്ചു

നെയ്യാർഡാം കൊമ്പയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വിദ്യാർഥി മരിച്ചു

0

കാട്ടാക്കട: നെയ്യാർഡാം കൊമ്പയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വിദ്യാർഥി മരിച്ചു. രണ്ടു കുട്ടികൾക്ക് കാട്ടാനയുടെ കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമ്പൂരി സെൻ്റ് തോമസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി പേരങ്കൽ സെറ്റിൽമെൻ്റിലെ ഷിജുവാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മരുന്ന് ശേഖരിക്കാൻ നെയ്യാർ ഡാമിന് സമീപം വനത്തിൽ പോയ കുട്ടികളാണ് കാട്ടാനക്കൂട്ടത്തിന് ഇടയിൽപ്പെട്ടത്. ഇതിൽ ഷിജുവിനെ കാട്ടാന നിലത്തിട്ട് ചവിടുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. മറ്റു കുട്ടികളെ ആദിവാസികൾ രക്ഷപ്പെടുത്തി. ആറോളം കാട്ടാനകൾ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ആദിവാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here