ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്തു.16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവരാജ് സിംഗ് ചൗഹാൻ ചുമതലയേറ്റത്. നാലാം തവണയാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ദോ
പ്പാലിലെ ബിജെപി ഓഫീസിൽ യോഗത്തിനു ശേഷം രാജ്ഭവനിൽ രാത്രി ഒമ്പതിനായിരുന്നു സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് രാജിവെച്ചതിനു പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിലെത്തിയത്.ജ്യോതിരാദിത്യ സിന്ധ്യയുടെ നേത്യത്വത്തിൽ 22 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് കമൽനാഥ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്.
ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി നൽകിയ സമയപരിധിക്ക് മുമ്പ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.