Home Local News ആയൂരിൽ പോലീസിന്റെ പരാക്രമം; ഹെൽമെറ്റ് ധരിക്കാത്ത ഹൃദ്രോഗിയ്ക്ക്‌ പ്രൊബേഷൻ എസ്ഐയുടെ ക്രൂര മർദ്ദനം

ആയൂരിൽ പോലീസിന്റെ പരാക്രമം; ഹെൽമെറ്റ് ധരിക്കാത്ത ഹൃദ്രോഗിയ്ക്ക്‌ പ്രൊബേഷൻ എസ്ഐയുടെ ക്രൂര മർദ്ദനം

0

കൊല്ലം: വാഹനപരിശോധനക്കിടെ വൃദ്ധന് നേരെ പൊലീസിന്റെ അതിക്രമം. വാഹനത്തിന്റെ രേഖകളോ ഹെല്‍മ‌റ്റോ ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ചായിരുന്നു പോലീസിന്റെ പരാക്രമം. ആ യൂരിൽ വെച്ചായിരുന്നു സംഭവം.

ഇതുവഴി ബൈക്കില്‍ വന്ന മഞ്ഞപ്പാറ സ്വദേശി രാമാനന്ദനും ഒപ്പമുള‌ളയാള്‍ക്കും വാഹനത്തിന്റെ രേഖകളോ ഹെല്‍മ‌റ്റോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വാഹനം ഓടിച്ചയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇതിനെ ചോദ്യം ചെയ്‌ത രാമാനന്ദനെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. അതേ സമയം രാമാനന്ദന്‍ എസ്.ഐയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു.‍ പ്രൊബേഷൻ എസ്ഐ നജീമാണ് വൃദ്ധനെ ആക്രമിച്ച് ക്രൂരവിനോദമാടിയത്.

ഹൃദ്രോഗിയായ രാമാനന്ദന്‍ സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഒപ്പമുള‌ളയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here