Home National എഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു

എഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു

0

ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഇന്നു രാവിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. പനീർശെൽവമാണ് പ്രഖ്യാപനം നടത്തിയത്.

ഇതോടെ ദിവസങ്ങൾ നീണ്ട ഉദ്വോഗത്തിനാണ് വിരാമായത്. 11 അംഗ സ്റ്റി​യറിംഗ് കമ്മി​റ്റി​യെയും തീരുമാനി​ച്ചി​ട്ടുണ്ട് . മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു എടപ്പാടി പളനിസ്വാമിയും പനീർ ശെൽവവും.

ഇവരുടെ മത്സരം ഒരു ഘട്ടത്തിൽ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് കരുതിയത്. ഇത് മുന്നിൽക്കണ്ട് ബി ജെ പി നടത്തിയ അനുനയനീക്കത്തിലാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൂടുതൽ എംഎൽഎമാർ ഒപ്പമില്ലാത്ത് പനീർശെൽവത്തിന് തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here