മുംബൈ:മഹാനഗരത്തിലെ ചേരിയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ നിരീക്ഷണത്തിലാക്കിയത് ആശങ്കയ്ക്കിടയാക്കി.അമേരിക്കയിൽ നിന്നെത്തിയ ഒരാളുടെ വീട്ടിലെ ജോലിക്കാ രിയായ 69 കാരിക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണിത്. മുംബൈ സെന്‍ട്രലിലെ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ ചേരി നിവാസികളെയാണ് നിരീക്ഷണത്തിലാക്കിയത്.
എല്ലാദിവസവും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ടെങ്കിലുംജോലിക്ക് പോകാനും പുറത്തിറങ്ങാനും പൊലിസ് വിലക്കിയിരിക്കയാണ്.