കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഡിജി പിയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹെക്കോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇത് വരെയും കേസ് ഡയറിയും മറ്റു വിവരങ്ങളും അന്വേഷണ സംഘം സി ബി ഐക്കും കൈമാറിയിട്ടില്ല. ഇത് ചോദ്യം ചെയ്താണ് മാതാപിതാക്കൾ കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്.
അതേസമയം കേസ് ഡയറി കൈമാറാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ചിനെതിരെ കർശന നിലപാടാണ് സി ബി ഐ സ്വീകരിച്ചിരിക്കുന്നത്. കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചു വാങ്ങുമെന്ന് കാണിച്ച് സി ബി ഐ സിആർപിസി 91-ാം വകുപ്പ് പ്രകാരം നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് പുറമേ കേസ് ഡയറി 24 മണിക്കൂറിനകം കൈമാറാൻ ഉത്തരവിടണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.