തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് അറസറ്റ്. പിടിയിലായവരിൽ ഐടി വിദഗ്ധരും ഉൾപ്പെടുന്നു. 326 സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റടക്കമുള്ള നടപടികൾ. 268 കേസുകൾ രജിസ്റ്റർ ചെയ്തു.
285 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. കൊറോണ കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവാണ് കണ്ടെത്തിയതെന്നും മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണം എ.ഡി.ജി.പിയും നോഡൽ ഓഫീസറുമായ സൈബർഡോം മനോജ് എബ്രഹാം ഐ.പി.എസിന്റെ ഏകോപനത്തിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ക്രൈംസ്, എസ്. ശ്രീജിത്ത് ഐപിഎസ് , പോലാസ് ഓഫീസർമാർ, സാങ്കേതിക വിദഗ്ധർ, വനിതാ പോലീസ് ഓഫീസർമാർ എന്നിവർ ജില്ലാ എസ്പികളുടെ പ്രവർത്തന മേൽനോട്ടത്തിൽ, 2020 ഒക്ടോബർ 4 ഞായറാഴ്ച പുലർച്ചെ മുതൽ സംസ്ഥാനത്തുടനീളം ഒരേസമയം റെയ്ഡുകൾ നടത്തുകയായിരുന്നു.
റെയ്ഡിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത 268 കേസുകളിൽ 285 ഉപകരണങ്ങൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ. ഗ്രാഫിക്, നിയമവിരുദ്ധ വീഡിയോകളും ചിത്രങ്ങളും 6 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾനിരവധി വീഡിയോകൾ / ചിത്രങ്ങളും കണ്ടെടുത്തു. ഇതിൽ പ്രാദേശിക കുട്ടികളുടെ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. 41 പേരെ അറസ്റ്റ് ചെയ്തതിൽ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന യുവാക്കളും ഉൾപ്പെടുന്നു, അവരിൽ ഭൂരിഭാഗവും ഐടി വിദഗ്ധരാണ്.