Home National നരേന്ദ്രമോദിയ്ക്കെതിരെ പരസ്യമായി വധഭീക്ഷണി ഉയർത്തി മദ്ധ്യപ്രദേശ് മുന്‍ എംഎല്‍എ ദാദാ രംഗുലം

നരേന്ദ്രമോദിയ്ക്കെതിരെ പരസ്യമായി വധഭീക്ഷണി ഉയർത്തി മദ്ധ്യപ്രദേശ് മുന്‍ എംഎല്‍എ ദാദാ രംഗുലം

0

ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാന്‍ ആരും ബോംബ് നിര്‍മ്മിക്കാത്തത് എന്തുകൊണ്ടാന്ന് മദ്ധ്യപ്രദേശ് മുന്‍ എംഎല്‍എ ദാദാ രംഗുലം. പൊതുസമ്മേളനത്തിനിടെയായിരുന്നു ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി അംഗം കൂടിയായ എം എല്‍ എയുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മരണപ്പെട്ട് കാണാന്‍ താല്പര്യമുണ്ടെന്ന രീതിയിലായിരുന്നു ദാദാ രംഗുലയുടെ പ്രസ്താവന.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആര്‍ക്കും ബോംബ് നിര്‍മ്മിക്കാനാവില്ലെ, നരേന്ദ്രമോദിയെ സഹിക്കാന്‍ വയ്യ , മറ്റ് രാജ്യങ്ങളില്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നില്ലേ? ഇന്ദിരാഗാന്ധിയെ വധിക്കാന്‍ വെടിയുണ്ടകള്‍ ലഭ്യമായി. രാജീവ് ഗാന്ധിയെ കൊല്ലാന്‍ വിദേശത്ത് നിന്ന് ചാവേര്‍ എത്തി ബോംബ് സ്ഫോടനം നടത്തി .പക്ഷെ മോദിയെ കൊലപ്പെടുത്താന്‍ മാത്രം ബോംബ് നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിവില്ലേ? മറ്റ് രണ്ട് പേരെയും കൊല്ലാന്‍ കഴിയുമല്ലോ, എനിക്ക് അറിയണം, പിന്നെ എന്തുകൊണ്ട് മോദിയെ വധിക്കാന്‍ പറ്റുന്നില്ല’- ദാദാ രംഗുലം വീഡിയോയിലൂടെ പറഞ്ഞു.

അതേസമയം വീഡിയോ വൈറലായതോടെ ദാദാ രംഗുലത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. ആരോപണവിധേയനായ ഒരു ‘കൊലപാതകി’ എന്നാണ് മുന്‍ എം‌എല്‍‌എ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here