Home Covid-19 പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊറോണ സ്ഥിരീകരിച്ചു

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊറോണ സ്ഥിരീകരിച്ചു

0

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ പൊസിറ്റീവായ വ്യക്തിയുമായി സമ്പ‍ർക്കത്തിൽ വന്നതിനെ തുട‍ർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ നിരീക്ഷണത്തിലായിരുന്നുവെന്നും അതിനാൽ ആരുമായും താൻ സമ്പ‍ർക്കത്തിൽ വന്നിട്ടില്ലെന്നും എംഎൽഎ ഫേസ്ബുക്കിലൂടെ അറിയിച്ചു. പട്ടാമ്പി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സിപിഐ എംഎൽഎയാണ് മുഹമ്മദ് മുഹസിൻ.

സിപിഐ നേതാവും കൃഷി മന്ത്രിയുമായ വിഎസ് സുനിൽ കുമാ‍ർ രണ്ട് ദിവസം മുൻപാണ് കൊറോണ നെ​ഗറ്റീവായി ആശുപത്രി വിട്ടത്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ തുടങ്ങിയവ‍‍ർ നേരത്തെ കൊറോണ മുക്തി നേടിയിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here