Home State രക്ഷാബന്ധൻ; സർക്കാർ മെഡിക്കൽ കോളേജുകളിൽ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ; ഡിഎംഇയുടെ ഉത്തരവിനെതിരെ ബിജെപി

രക്ഷാബന്ധൻ; സർക്കാർ മെഡിക്കൽ കോളേജുകളിൽ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ; ഡിഎംഇയുടെ ഉത്തരവിനെതിരെ ബിജെപി

0

തിരുവനന്തപുരം: രക്ഷാബന്ധൻ ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്‍റെയും അനുമതി വാങ്ങണം. നിർദേശം കർശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ബിജെപി. മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡിഎംഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. നിരോധിക്കുകയാണെങ്കില്‍ എല്ലാം മതചടങ്ങുകളും നിരോധിക്കണം. രക്ഷാബന്ധന്‍ നിരോധിക്കണമെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണണമെന്നും ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മതപരമായ ചടങ്ങായതിനാൽ രക്ഷാബന്ധൻ നടത്തുവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടത്. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യാപനം നടത്താൻ. തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്. ജനാധിപത്യ രാജ്യത്തിൽ ഇത് ശരിയല്ലെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.

രക്ഷാബന്ധൻ ഏതെങ്കിലും ഒരു മതത്തിൻ്റെ ചടങ്ങല്ല. അത് രാജ്യ സാംസ്കാരത്തിൻ്റെ ഭാഗമണ്. ഇന്ന് രക്ഷാബന്ധൻ നിരോധിച്ചവർ നാളെ മതത്തിൻ്റെ പേരിൽ അണിഞ്ഞ അരഞ്ഞാണച്ചരടും താലിച്ചരടും നിരോധിക്കില്ലേ?ഇതാണോ പുരോഗമന കേരളത്തിൻ്റെ ഉത്തരവ് ? ഡോ. റംലാബീവിയുടെ ഈ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം. നിരോധിക്കുകയാണെങ്കിൽ എല്ലാ മത ചടങ്ങുകളും നിരോധിക്കണം. അല്ലാതെ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാൻ കഴിയില്ല. രക്ഷാബന്ധൻ എല്ലാ കോളേജുകളിലും നടത്തും. ഡോ. റംലാബീവിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രക്ഷാബന്ധൻ പോലുള്ള ചടങ്ങുകൾ ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത്തരം ചടങ്ങുകൾ? സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്‍റെയും അനുമതി വാങ്ങണം. നിർദേശം കർശനമായി പാലിക്കണമെന്നും ഡിഎംഇയുടെ ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here