Home Local News കൊടുത്താൽ കൊല്ലത്തല്ല, പണി ബാംഗ്ലൂരിലും കിട്ടും; താന്‍ ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ല; കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി

കൊടുത്താൽ കൊല്ലത്തല്ല, പണി ബാംഗ്ലൂരിലും കിട്ടും; താന്‍ ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ല; കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി

0

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തേത്തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധോലോകവുമായോ മയക്കുമരുന്ന് കടത്തുമായോ എന്റെ കുടുംബത്തിലെ ആര്‍ക്കും ബന്ധമില്ല. തന്റെ കുടുംബാംഗങ്ങളില്‍ ആരുടേയും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുവാൻ പോകുന്നതിൻ്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്ന് ചെന്നിത്തല പറഞ്ഞു. കോൺസുലേറ്റിൻ്റെ ചടങ്ങിൽ താൻ പങ്കെടുത്താൽ അതെങ്ങനെയാണ് പ്രോട്ടോക്കോൾ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജ​ഗോപാലും സിപിഎം നേതാവ് എം.വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താൻ എന്തായാലും കാരാട്ട് റസാഖിൻ്റെ മിനി കൂപ്പറിൽ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറിൽ കേറിയവരൊക്കെെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും.

ഐഎംഇഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാൻ മാധ്യമങ്ങൾക്ക് നൽകും.

യുഎഇ ദേശീയദിനത്തിൻ്റെ ഭാ​ഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. തുട‍ർന്ന് കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും താൻ നടത്തി. ഇതല്ലാതെ താൻ ഒരു ഉപഹാരവും താൻ ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോ​ഗിച്ചിട്ടുമില്ല. നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങേണ്ട ​ഗതികേടൊന്നും എനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here