അതിർത്തിയിൽ പാക്കിസ്ഥാനി സൈന്യം വെടിനിർത്തൽ ലംഘിച്ചു; ഒരു ഇന്ത്യന്‍ ജവാന് വീ​ര​മൃ​ത്യു

ശ്രീനഗര്‍ : അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാനി സൈന്യം വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് വെടിവെയ്പ്പിൽ ഒരു ഇന്ത്യന്‍ ജവാന് വീ​ര​മൃ​ത്യു സംഭവിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പ്പിൽ ലാൻസ് നായിക് കർണെയിൽ സിങ്ങാണു വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി സൈന്യം വ്യക്തമാക്കി.

പാ​ക് സൈ​ന്യം യാതൊരു പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് വ്യക്തമാക്കി. മാ​ന്‍​കോ​ട്ട് മേ​ഖ​ല​യെ​യും കു​ഗ്രാ​മ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പാ​ക്കി​സ്ഥാ​ന്‍ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാണ്.

സെ​പ്റ്റം​ബ​റി​ല്‍ 46 ത​വ​ണ പാ​ക് സൈ​ന്യം ക​രാ​ര്‍ ലം​ഘി​ച്ച​തെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് കൂട്ടിച്ചേർത്തു. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ ര​ജൗ​രി ജി​ല്ല​യി​ലെ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ല്‍ ഒ​രു സൈ​നി​ക​ന്‍ വീ​ര​മൃ​ത്യു വരിച്ചിരുന്നു. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റിരുന്നു.