കുവൈറ്റ്: കൊറോണ കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായുണ്ടാകുന്ന വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വീണ്ടും ഭാഗികമായി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് എട്ട് പേര്‍ കൊറോണ മൂലം മരിച്ചതും അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതുമാണ് കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനം.
അതേസമയം ചൊവ്വാഴ്ച രാജ്യത്ത് പുതുതായി 587 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 104,568 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 538 പേര്‍ ഉള്‍പ്പെടെ 96,049 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊറോണ മരണം 607 ആയി.