Home Covid-19 കേരളത്തിൽ ഏറ്റവുമധികം കൊറോണ സ്ഥിരീകരിച്ചത് മലപ്പുറത്ത് ;1,040 പേര്‍ക്ക് രോഗബാധ

കേരളത്തിൽ ഏറ്റവുമധികം കൊറോണ സ്ഥിരീകരിച്ചത് മലപ്പുറത്ത് ;1,040 പേര്‍ക്ക് രോഗബാധ

0

മലപ്പുറം: കേരളത്തിൽ ഇന്ന് ഏറ്റവുമധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചത് മലപ്പുറത്ത്. ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 1000 പിന്നിട്ടു. 1,040 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 970 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54 പേര്‍. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ.

രോഗബാധിതരായി ചികിത്സയിലുള്ളത് 5,261 പേര്‍. 525 പേര്‍ രോഗമുക്തി നേടി. ആകെ നിരീക്ഷണത്തിലുള്ളത് 38,537 പേര്‍

ഇന്നും രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതല്‍. 970 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധുണ്ടായത്. ഉറവിടമറിയാതെ 54 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 525 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 16,006 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

38,537 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 5,261 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊറോണ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 530 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,820 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും 38,537 പേര്‍ നിരീക്ഷണത്തില്‍ കൊറോണകെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.

ഇതുവരെ 1,65,017 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,477 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here