ന്യൂഡെൽഹി: അയോദ്ധ്യ തർക്കമന്ദിരം തകര്‍ത്ത കേസില്‍ 30നു വിധി പ്രഖ്യാപിക്കും. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.
തർക്കമന്ദിരം സംബന്ധിച്ചുള്ള വിധി പറയുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങളോടുമായി നിര്‍ദേശം നല്‍കിയത്. സാമുദായിക സൗഹാര്‍ദത്തിനു ഭീഷണിയുണ്ടാകുന്ന സംഭവങ്ങള്‍ക്കെതിരേ കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശിക്കുന്നതിനൊപ്പം ദേശവിരുദ്ധ ശക്തികളുടെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.