കരിപ്പൂരിൽ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 17 ല​ക്ഷ​ത്തി​ന്‍റെ സ്വർണം പിടികൂടി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 17 ല​ക്ഷ​ത്തി​ന്‍റെ സ്വർണം പിടികൂടി. കാ​സ​ര്‍​ഗോ​ഡ് കു​റ്റി​ക്കു​ളം അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സിന്റെ പിടിയിലായത്.

എ​യ​ര്‍​അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ ആണ് ഇയാൾ എത്തിയത്. ബാഗേജിനകത്ത് കാ​ര്‍​ബോ​ര്‍​ഡ് ഷീ​റ്റില്‍ ഒ​ളി​പ്പിച്ച്‌ 350 ഗ്രാം ​സ്വ​ര്‍​ണമാണ് കടത്താന്‍ ശ്രമിച്ചത്. ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണ്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്തി​യ 95.35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടിയിരുന്നു. മ​ല​പ്പു​റം ചെ​റു​വാ​യൂ​ര്‍ മാ​ട്ടി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ്(45) ​എ​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് 1866 ഗ്രാം ​സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്. ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് അ​സീ​സ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.