ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തിന് പാ​ക്കിസ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കൊറോണ വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​ക്കിസ്ഥാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം അ​ന്തി​മ​ഫ​ലം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്നും പാ​കി​സ്താ​നി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ല്‍​ത്ത് (എ​ന്‍​ഐ​എ​ച്ച്‌) അ​റി​യി​ച്ചു.

ചൈ​നീ​സ് വാ​ക്സി​ന്‍ മൃ​ഗ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച്‌ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.മ​നു​ഷ്യ​ര്‍​ക്കും സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും എ​ന്‍​ഐ​എ​ച്ച്‌ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ചൈ​നീ​സ് വാ​ക്സി​ന്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ച്ച്‌ വി​ജ​യി​ച്ചാ​ല്‍ പാ​ക്കിസ്ഥാ​ന് മാ​ത്ര​മ​ല്ല ലോ​ക​ത്തി​നാ​കെ പ്ര​യോ​ജ​പ്പെ​ടു​മെ​ന്ന് പാ​ക്കിസ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.