മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റണൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു.
ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം.ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവയും കാണിച്ച് അവര്‍ വരും.
പാര്‍ട്ടിക്കിടയിലെ സൗഹൃദ ഡാന്‍സിനിടയിലോ ഒക്കെ അവര്‍ ലൈംഗികാതിക്രമത്തിനായി ശ്രമിക്കും. ജോലിക്കു വരാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എനിക്കുനേരെ മോശമായി പെരുമാറിയവരോട് ഞാന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. നിങ്ങളെപ്പോലുള്ളവരുടെ സഹായം എനിക്കു വേണ്ട’എന്നും കങ്കണ പ്രതികരിച്ചു.