ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ മുതലെടുപ്പിന് പാക്കിസ്ഥാൻ; കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ

ന്യൂഡെൽഹി : ഇന്ത്യ-ചൈന അതിർത്തി സംഘർഷം മുതലെടുക്കുന്ന പാകിസ്ഥാനെ ചെറുക്കാൻ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു. ചൈനീസ് സംഘർഷത്തിന്റെ മറവിൽ പാകിസ്ഥാൻ സൈനികരുടെയും തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കാനാണ് ഇന്ത്യ കശ്‍മീർ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കുന്നത്.

കാശ്മീരിലെ നിയന്ത്രണ രേഖയിൽ 3,000 കൂടുതൽ സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ ചൈന സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിർത്തി ലംഘിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പാക് അധീന കശ്മീരിൽ കൂടുതൽ പാക് പട്ടാളക്കാരെ ഇന്ത്യ ഇറക്കിയിട്ടുണ്ട്.

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ നേരത്തെ കൂടുതല്‍ സേനയെ നിയോഗിച്ചിരുന്നു. ഇവരുടെ സഹായത്തോടെയാണ് തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തുന്നത് എന്ന് സൈന്യം വ്യക്തമാക്കി.
കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ സന്ദർശന ശേഷമാണ് കശ്‍മീരിൽ സൈനികവിന്യാസം ശക്തിപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്.