അബുദാബി: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുൽ റഹ്‍മാൻ ബിൻ മുഹമ്മദ് അൽ ഉവൈസിന് കൊറോണ വാക്സിൻ നൽകി. വാക്സിൻ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയികരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിത്തുടങ്ങാൻ അധികൃതർ അനുമതി നൽകിയത്. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്.
കൊറോണ വൈറസുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. രാജ്യത്തെ കൊറോണ വാക്സിൻ പരീക്ഷണങ്ങൾ ഇതുവരെ ശരിയായ ദിശയിലാണെന്നും പൂർണമായി വിജയകരമാണെന്നും അധികൃതർ അറിയിച്ചിരുന്നു.
125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിലാണ് ഇതുവരെ യുഎഇയിൽ കൊറോണ പരീക്ഷണം നടത്തിയത്. ജൂലൈ 16നാണ് യുഎഇയിൽ കൊറോണ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങിയത്.