കണ്ണൂര്‍: കൊറോണ ബാധിതരായി ചികിത്സയിലായിരുന്ന മന്ത്രി ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയും രോഗമുക്തരായി ആശുപത്രി വിട്ടു. ഇരുവരോടും ഏഴ് ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
സെപ്റ്റംബര്‍ 11നാണ് മന്ത്രിക്കും ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ ഇരുവരെയും കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം. കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് കണ്‍വീനറുമായ കൊറോണ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇവരെ ചികിത്സിച്ചത്.