സുശാന്തിൻ്റെ മരണം; അന്വേഷണം അവസാനിപ്പിച്ച് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ; ദിഷ സാലിയാന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണവുമായി സിബിഐ

മുംബൈ: നടൻ സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതായും കാമുകി റിയ ചക്രവർത്തി മോർച്ചറിയിൽ സുശാന്തിന്റെ മൃതദേഹം സന്ദർശിച്ചപ്പോൾ ദുരൂഹതയൊന്നും സംഭവിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ.

കേസന്വേഷണത്തിൽ മുംബൈ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ചില ചാനൽ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

അതേസമയം സുശാന്തിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സിബിഐ. ഇതിന്റെ അടിസ്ഥാനത്തിൽ ദിഷയുടെ പ്രതിശ്രുത വരൻ റോഹൻ റോയിയെ സിബിഐ ചോദ്യം ചെയ്തേക്കും.

ഇതിനിടെ, റിയ ചക്രവർത്തിക്കൊപ്പം നടി സാറ അലി ഖാനും സുശാന്തിന്റെ ഫാം ഹൗസിൽ എത്താറുണ്ടായിരുന്നെന്ന മാനേജരുടെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തിയിരുന്നു.