Home National വിശാഖപട്ടണം ചാരവൃത്തിക്കേസ്; മുഖ്യപ്രതി ഗിലേറ്റി ഇമ്രാനെ എന്‍ഐഎ പിടികൂടി

വിശാഖപട്ടണം ചാരവൃത്തിക്കേസ്; മുഖ്യപ്രതി ഗിലേറ്റി ഇമ്രാനെ എന്‍ഐഎ പിടികൂടി

0

ന്യൂഡെൽഹി: വിശാഖപട്ടണം ചാരവൃത്തി കേസ് പ്രതി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ ഗിലേറ്റി ഇമ്രാനെയാണ് (37) എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് ചേര്‍ത്തി നല്‍കിയ കേസിൽ പ്രതിയാണ് ഗിലേറ്റി ഇമ്രാൻ. രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ നാവിക ഉദ്യോഗസ്ഥർക്ക് ഇയാൾ പണം നൽകിയിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.

നാവിക ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങൾ വഴി പാക് ഏജന്റുമാരുമായി നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നാവിക ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പണത്തിന് പകരമായി പ്രതിരോധ രംഗത്തെ സുപ്രധാന വിവരങ്ങള്‍ പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമം, യു എ പി എ, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. കേസിൽ 14 പേർക്കെതിരെ ജൂൺ 15 നാണു എൻ ഐ എ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here