എറണാകുളത്ത് രായമംഗലം പഞ്ചായത്തിൽ വീണ്ടും കൊറോണ മരണം

കൊച്ചി: പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിൽ വീണ്ടും കൊറോണ മരണം. വളയൻ ചിറങ്ങര പുളിയാംമ്പിള്ളി സ്വദേശി മനേലിൽ എം.ഒ ജോസഫ് (ജോയ് ) ആണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

രായമംഗലം പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. പുല്ലുവഴിയിലെ ബാറുടമകൾക്ക് കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ സമ്പർക്ക പട്ടിക പരിശോധിച്ച് വരികയാണ്. പഞ്ചായത്തിൽ ആകെ 75 ഓളം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

വളയൻചിറങ്ങര, കുപ്പംപടി മേഖലകളിൽ കൊറോണ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ജില്ലാ പഞ്ചായത്ത് അംഗത്തിനും രോഗം സ്ഥിരീകരിച്ചു. ജനപ്രതിനിധിയുടെ മകനും ഭാര്യാപിതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. കുറുപ്പംപടി പള്ളി കമ്മിറ്റിയിലുള്ളവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.