എസ്​എസ്​എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ; ഈ വർഷത്തെ സർട്ടിഫിക്കറ്റ് ലഭ്യമാകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്​എസ്​എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാൻ സാധിക്കുമെന്ന്​ പരീക്ഷ കമീഷണർ അറിയിച്ചു.

https://digilocker.gov.inഎന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ലോഗിൻ ചെയ്ത ശേഷം get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Edu­ca­tion എന്ന സെക്ഷനിൽ നിന്ന് Board of Pub­lic Exam­i­na­tion Ker­ala തെരഞ്ഞെടുക്കുക. തുടർന്ന് class x school leav­ing cer­tifi­cate സെലക്ട് ചെയ്ത് രജിസ്റ്റർ നമ്പരും വർഷവും കൊടുത്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകും.

സംസ്ഥാന ഐടി മിഷൻ, ഇ- മിഷൻ, ദേശീയ ഇ‑ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രേഖകൾ സുരക്ഷിതമായി ഇ‑രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കുന്നത്.