കണ്ണൂര്‍: കേരളത്തില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു .ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്പത്തിയാറുകാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കണ്ടംകുന്ന് സ്വദേശി വത്സനാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് കണ്ടംകുന്നിലെ ഓട്ടോ ഡ്രൈവറായ വത്സന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്നും സ്ഥിരമായി യാത്രയ്ക്ക് ഇയാളുടെ ഓട്ടോ ആയിരുന്നു വിളിക്കാറുണ്ടായിരുന്നത്.കഴിഞ്ഞ ആഴ്ച കടയില്‍ സാധനം വാങ്ങാന്‍ പോയ അമ്മയ്ക്കൊപ്പം കുട്ടിയുമുണ്ടായിരുന്നു.വണ്ടിയില്‍ കുഞ്ഞിനെ ഇരുത്തി അമ്മ ഒറ്റയ്ക്കാണ് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയത്. ഇതിനിടയിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
സംഭവശേഷം കഴിഞ്ഞ ദിവസം വീണ്ടും ഇയാളുടെ ഓട്ടോ വിളിച്ചു. പക്ഷെ കുട്ടി ഓട്ടോയില്‍ കയറാന്‍ തയ്യാറായില്ല. കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം അമ്മ അറിയുന്നത്.