Home State മാർ ജോസഫ് ചേന്നോത്തിൻ്റെ ഭൗതിക ശരീരം 21 ന് കൊച്ചിയിൽ കൊണ്ടുവരും

മാർ ജോസഫ് ചേന്നോത്തിൻ്റെ ഭൗതിക ശരീരം 21 ന് കൊച്ചിയിൽ കൊണ്ടുവരും

0

കൊച്ചി: കഴിഞ്ഞ ദിവസം കാലം ചെയ്ത ജപ്പാനിലെ വത്തിക്കാൻ ന്യൂൺഷ്യോ മാർ ജോസഫ് ചേന്നോത്തിൻ്റെ ഭൗതിക ശരീരം 21 ന് രാവിലെ കൊച്ചിയിൽ കൊണ്ടുവരും. എറണാകുളം അങ്കമാലി അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കോക്കമംഗലം പള്ളിയിലാണ് സംസ്ക്കാരം.

19 ന് രാത്രി 10.30 ന് ഭൗതിക ശരീരവുമായുള്ള വിമാനം ടോക്കിയോയിലെ നരിറ്റാ വിമാനത്താവളത്തിൽ നിന്ന് തിരിച്ച് 20ന് വെളുപ്പിനെ 3.50 ന് ദോഹയിലെത്തിച്ചേരും. ദോഹയിൽ ഒരു ദിവസത്തെ കാലതാമസമുണ്ട്. 21 ന് വെളുപ്പിനെ 2.15 നാണ് ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം പുറപ്പെടുക.

രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു മാർ ചേന്നോത്ത്. കോക്കമംഗലം ഇടവകാംഗമായിരുന്നു മാർ ചേന്നോത്ത്. 2011 ഓഗസ്റ്റ് 15 മുതൽ ജപ്പാനിലെ  അപ്പോസ്തോലിക് നുൻഷ്യോയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here