കൊറോണയെ നേരിടാൻ 22ന് ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണയെ നേരിടാൻ 22 ന് ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 22 ന്
രാവിലെ ഏഴ മുതൽ രാത്രി ഒമ്പതുവരെയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്.
കർഫ്യൂവിന് സംസ്ഥാന സർക്കാർ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാവിലെ ഏഴ് മണിക്കും രാത്രി 10 മണിക്കും ഇടയിൽ എല്ലാ പൗരൻമാർ സ്വയം ജനതാ കർഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുത്.. റോഡിലുമിറങ്ങരുത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആൾക്കൂട്ടങ്ങളിൽ നിന്ന് ഓരോരുത്തരും വിട്ട് നിൽക്കണം വരുന്ന കുറച്ച് ആഴ്ചകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരണം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങൾ അതേ പടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. , സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ ഇവരൊഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്.
സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങൾ അതേ പടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി എടുക്കണമെന്നും ആവശ്യപ്പെട്ടു. “രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യർത്ഥനയുണ്ട്. കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം”.
കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും അവനവനെ നോക്കാതെ മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവർക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയിൽ 22 ന് അഞ്ചുമണിക്ക് വാതിൽ, ബാൽക്കണി, ജാലകങ്ങൾ എന്നിവിടങ്ങളിൽനിന്ന് അഞ്ചുമിനിട്ട് കൈകൾ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ കീഴിൽ കോവിഡ്-19 എക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. അനാവശ്യഭീതി കാരണം സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങിച്ചു കൂട്ടരുത് ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി.
കൊറോണയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങൾ കുറച്ച് സമയം നൽകണം.
കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാർ കൊറോണയെ ധൈര്യപൂർവം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുൻകരുതലുകൾ പാലിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകൾ നടത്തുന്നുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.