Home Local News വൈറ്റില മേല്‍പ്പാലം; ഇനി പൂര്‍ത്തിയാകാനുള്ളത് അവസാനഘട്ട ജോലികള്‍ മാത്രം

വൈറ്റില മേല്‍പ്പാലം; ഇനി പൂര്‍ത്തിയാകാനുള്ളത് അവസാനഘട്ട ജോലികള്‍ മാത്രം

0

എറണാകുളം: വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഇനി പൂര്‍ത്തിയാകാനുള്ളത് അവസാനഘട്ട ജോലികള്‍ മാത്രം. പാലാരിവട്ടം ഭാഗത്തെ അപ്രോച്ച്‌ റോഡ് ഫില്ലിംഗ് പൂര്‍ത്തിയായി. തെളിഞ്ഞ കാലാവസ്ഥയില്‍ പൂര്‍ത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാള്‍ട്ട് ജോലികള്‍ക്കുള്ള തൊഴിലാളികള്‍ ക്വാറൻ്റീൻ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11ന് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ടാറിംഗും മറ്റ് അനുബന്ധ ജോലികളും പൂര്‍ത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

പണികൾ ഉടന്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പാലത്തിൻ്റെ നിര്‍മ്മാണ പുരോഗതി ജില്ലാ കളക്ടര്‍ എസ്.സുഹാസ്,പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here