പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും

കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച അലന്‍ ഷുഹൈബ്, താഹാ ഫസല്‍, ഇന്ന് ജയില്‍ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും ഇരുവര്‍ക്കും ജാമ്യം അനുവദിച്ച. എന്‍ഐഎ കോടതിയില്‍ ഹാജരാകും. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്.

അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഇരുവര്‍ക്കും, പാസ്‌പോര്‍ട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 1നായിരുന്നു പന്തീരാങ്കാവ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.