ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച് 22 മുതല്‍ 29 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ബാധകം.
പകുതി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തിലും മാറ്റം വരുത്തി. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര് എല്ലാദിവസവും ഓഫീസില്‍എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.