ഒടുവിൽ റിയയുടെ കുറ്റസമ്മതം; സുശാന്തിനൊപ്പം ലഹരിപ്പുക വലിക്കാറുണ്ടായിരുന്നു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. താൻ സുശാന്തിനൊപ്പം മരിജ്വാന നിറച്ച പുക വലിക്കാറുണ്ടായിരുന്നു എന്ന് നടി റിയ ചക്ക്രവർത്തി നാഷണൽ ക്രൈം ബ്യൂറോയുടെ മുൻപിൽ സമ്മതിച്ചു. 2016 മുതൽ സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് റിയ ചോദ്യം ചെയ്യലിൽ എൻ സി ബി ക്ക് മുന്നിൽ മൊഴി നൽകി.

റിയയുടെ വീട്ടിൽ നിന്ന് റിയയുടെ പഴയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് എന്നിവ കണ്ടെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് അന്വേഷണത്തിൽ ഇത് സംബന്ധിച്ച് കര്യങ്ങൾ കൂടുതൽ വ്യക്തത വന്നിരുന്നു.

ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഗാഡ്‌ജെറ്റുകൾ 2017, 2018, 2019 ൽ റിയയുടെ മയക്കുമരുന്ന് സർക്കിൾ വളരെ സജീവമായിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു. ഇവയിൽ നിന്നും മയക്കുമരുന്ന് സർക്കിളുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ, എസ്എംഎസ് എന്നിവ അന്വേഷണ ഏജൻസി കണ്ടെടുത്തു.