Home National പ്രശസ്ത തെലുങ്ക് ഹാസ്യനടൻ ജയ്പ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്ക് ഹാസ്യനടൻ ജയ്പ്രകാശ് റെഡ്ഡി അന്തരിച്ചു

0

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ഹാസ്യനടൻ ജയ്പ്രകാശ് റെഡ്ഡി അന്തരിച്ചു. 73 വയസായിരുന്നു. ഗുണ്ടൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ജയപ്രകാശ് റെഡ്ഡിയുടെ സംസ്ക്കാരം ഇന്ന് ഗുണ്ടൂരില്‍ നടക്കും. ലോക് ഡൗൺ ആരംഭിച്ചത് മുതൽ കുടുംബത്തോടൊപ്പം അദ്ദേഹം ഗുണ്ടൂരിൽ താമസിക്കുകയായിരുന്നു.

മൂന്നു പതിറ്റാണ്ടുകളായി 400 ലെറെ ചിത്രങ്ങളിൽ ജയ്പ്രകാശ് റെഡ്ഡി അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലെ ഹാസ്യ വില്ലൻ കഥാപാത്രങ്ങളെ റെഡ്ഡി ശ്രദ്ധേയനാക്കിയിട്ടുണ്ട്. നുവോസ്താനന്തെ നെനോദ്ദാന്താന, ധീ, കിക്ക്, ഗബ്ബാര്‍ സിംഗ്, നായക്, റേസ് ഗുര്‍റാം തുടങ്ങിയ അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്.

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ജയ പ്രകാശ് റെഡ്ഡിയുടെ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി. പ്രതിഭാധനനായ നടന്റെ നിര്യാണത്തില്‍ നിരവധി ടോളിവുഡ് താരങ്ങളും ദുഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here