ജമ്മു കാശ്മീർ: ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് ലഭ്യതയുടെ സ്പീഡ് പരിഹരിക്കുന്നതിന് വേണ്ടി പുതിയ അപ്ലിക്കേഷൻ. അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാത്തത് മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതം പരിഹരിക്കാനാണ് വൈസ് ആപ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ്.
ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ രണ്ട് സുഹൃത്തുക്കളാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. കാശ്മീര്‍ സ്വദേശിയായ മുബീന്‍ മസൂദിയും ലക്‌നൗ സ്വദേശിയായ ബിലാല്‍ അബീദിയുമാണ് പുതിയ സംവിധാനം കൊണ്ടു വന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉദ്ദേശിച്ചാണ് പ്രധാനമായും ആപ്പ് ഡെവലപ്പ് ചെയ്തത്. ആപ്പിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ഓഗസ്റ്റ് 13 ന് ട്വീറ്റ് ചെയ്തിരുന്നു.