ജെനീവ: വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കന്ഡേല സെവന് എന്ന ലോകത്തിലെ ആദ്യ ഹൈഡ്രോഫോയില്‍ സ്പീഡ് ബോട്ട് സ്വിറ്റ്സര്‍ലന്‍ഡിലെ തടാകത്തില്‍ വിജയകരമായി പരീക്ഷിച്ചു. സെപ്തംബര്‍ രണ്ടിന് ലൂസേണ്‍ തടാകത്തിലായിരുന്നു ആദ്യ പരീക്ഷണം.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ സ്പീഡുള്ള ഇവയ്ക്ക് മറ്റു ബോട്ടുകളെ പോലെ കാതടപ്പിക്കുന്ന ശബ്ദമില്ലെന്നു മാത്രമല്ല മറ്റുള്ളവയേക്കാള്‍ സുഗമമായി സഞ്ചരിക്കാനുമാകും. ഫോയിലുകളെ നിയന്ത്രിക്കാന്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന കമ്ബ്യൂട്ടര്‍ ബോര്‍ഡും ഇതിലുണ്ട്.
സെക്കന്‍ഡില്‍ 100 വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് ഇതുമാറ്റാം. 296,00 ഡോളര്‍ (2,16,80,875.20 രൂപ) ആണ് ബോട്ടിന്റെ വില.