റോം: കൊറോണ ബാധിച്ച് ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 475 പേരെന്ന് റിപ്പോർട്ട്. വൈറസിന്റെ പൊട്ടി പുറപ്പെട്ട ചൈനയേക്കാൾ കൂടുതൽ മരണനിരക്കാണ് ഇറ്റലിയിലേത്.
ഇതോടെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു.
കഴിഞ്ഞ ഞായറാഴ്ച 368 പേർ ഒറ്റദിവസം മരിച്ചത് വാർത്തയായിരുന്നു. നിലവിൽ 35,713 പേരെയാണ് ഇറ്റലിയിൽ കൊ ബാധിച്ചിരിക്കുന്നത്.
കൊറോണ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യവും, ഏറ്റവും കൂടുതൽ മരിച്ചതും ഇറ്റലിയിലാണ്.
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെമ്പാടും പടർന്നെങ്കിൽ ഇപ്പോൾ അതിന്റെ കേന്ദ്രം യൂറോപ്പാണ്. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അതിർത്തികൾ അടച്ചു.