മയക്കുമരുന്ന്​ കേസ് ; സുശാന്ത്​ സിംഗ് രജ്​പുത്തിന്റെ പാചകക്കാരൻ അറസ്റ്റിൽ

മുംബൈ: അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുത്തിന്റെ പാചകക്കാരൻ മയക്കുമരുന്ന്​ കേസിൽ ദീപേഷ്​ സാവന്തിനെ നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്​റ്റ്​ ചെയ്​തു. ശനിയാഴ്​ച രാവിലെ മുതൽ സാവന്തിനെ ചോദ്യം ചെയ്​ത്​ വരികയായിരുന്നു. ഇതോടെ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു. സാക്ഷിയുടെ റോളാണ്​​ സാവന്തിന്​ കേസിലുള്ളതെന്ന്​ എൻ.സി.ബി ഉദ്യോഗസ്​ഥൻ പറഞ്ഞിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുരുളഴിക്കാൻ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ട്രേറ്റ്​, സി.ബി.ഐ, എൻ.സി.ബി എന്നീ മൂന്ന്​ ഏജൻസികളാണ്​ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
സുശാന്തിന്റെ കാമുകിയായ റിയ ചക്രവർത്തിയുടെ സഹോദരൻ സൗവിക്​ ചക്രബർത്തിയും മാനേജർ സാമുവൽ മിറാൻഡയും നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു.

റിയയുടെ നിർദേശപ്രകാരം സുശാന്തിനായി സാമുവൽ വഴി മയക്കു​മരുന്ന്​ എത്തിച്ചിരുന്നതായി സൗവിക്ക്​ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചിരുന്നു. സൗവിക്കിന്റെ നിർദേശപ്രകാരം മയക്കുമരുന്ന്​ എത്തിച്ചതായി മിറാൻഡയും സമ്മതിച്ചിരുന്നു.