കൊച്ചി: അനിൽ അക്കര എംഎൽഎയെ സാത്താൻ്റെ സന്തതിയെന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെതിരേ ആഞ്ഞടിച്ച് പി ടി തോമസ് എംഎൽഎ. സഖാക്കൾ മയക്കുമരുന്ന് കച്ചവടത്തിന് നേരിട്ടിറങ്ങുന്ന കാലത്ത് സഖാവ് എന്നതിന് സാത്താൻ എന്ന അർത്ഥ കല്പന അനുയോജ്യമാണെന്ന് ബേബി ജോൺ കണ്ടത്തിയെങ്കിൽ,
പ്രേത്യേക അഭിനന്ദനമെന്ന് പി ടി തോമസ്.
അനിൽ അക്കരയുടെ പിതാവ് സഖാവായിരുന്നു. ഒരു സഖാവിനെ സാത്താൻ എന്ന് വിളിച്ചതിലൂടെ കേരളത്തിലെ ആയിരക്കണക്കിന് സഖാക്കളെ ബേബി ജോൺ നേരിട്ട് ആക്ഷേപിച്ചിരിക്കുകയാണ്. ബേബി ജോൺ സാത്താൻ സേവ ചെയ്യുന്ന സഖാവാണോ എന്ന് സാധാരണ സഖാക്കൾ സംശയിക്കുന്നുവെന്ന് പിടി തോമസ് ഫെയ്സ് ബുക്കിൽ കളിയാക്കി.
പിടി തോമസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ അനിൽ അക്കര MLA യെ സാത്താന്റെ സന്തതി എന്ന് വിളിച്ചാക്ഷേപിച്ചതിൽ അസാധാരണമായി ഒന്നുമില്ല. CPI(M) നേതാക്കളുടെ പൊതുസമീപനത്തിന്റെ ഭാഗമാണ് ഈവിളി.
മാതൃഭൂമി പത്രാധിപരെ പിണറായി വിജയൻ
” എടോ ഗോപാലകൃഷ്ണാ എന്ന് പരസ്യമായി വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
‘പരനാറി ‘ പ്രയോഗത്തിനും ‘നികൃഷ്ട ജീവി’ പ്രയോഗത്തിനും മുൻപ് ;
CPI(M) നേതാക്കളുടെ പിണറായി ‘സിൻഡ്രോമിന്റെ’
തുടർച്ചയാണ് ബേബി ജോണിന്റെ വിളി.
KPCC അധ്യക്ഷൻ കോവിഡ് റാണിപ്പട്ടം നേടാൻ മന്ത്രി ശ്രമിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ആക്ഷേപ പരാമർശമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വരെ രംഗത്തിറങ്ങി;
ചില സാംസ്കാരിക നേതാക്കൾ തേങ്ങി കരഞ്ഞു.
ഇവിടെ കുപ്രസിദ്ധമായി കൊണ്ടിരിക്കുന്ന വടക്കാഞ്ചേരിയിലെ ഒരു തട്ടിപ്പ് പദ്ധതിയുടെ വിശദാംശങ്ങൾ ജനസമക്ഷം എത്തിച്ചു എന്ന കുറ്റത്തിനാണ് CPI(M) നേതാവ് അനിൽ അക്കരയെ ആക്ഷേപിച്ചത്.
അഴിമതിക്കെതിരെ വിരൽ ചൂണ്ടി എന്നതാണ് കുറ്റം.
ഇരുപത് കോടിയിൽ നാലര കോടി അടിച്ചുമാറ്റി ജനങ്ങളെ കബളിപ്പിച്ചവർ വിശുദ്ധർ ;
അത് ചൂണ്ടിക്കാണിച്ച MLA സാത്താന്റെ സന്തതി !
ഭൗതികവാദമാണ് മാർക്സിസത്തിന്റെ അടിത്തറ എന്ന് പാർട്ടി ക്ലാസിൽ പാവം സഖാക്കളെ ബോധവൽക്കരിക്കുന്ന CPI(M) ന്റെ താത്വിക നേതാവാണ് ബേബി ജോൺ.
ദൈവനിഷേധവും, മത നിഷേധവുമാണ് ഭൗതിക വാദത്തിന്റെ കാതൽ.
അങ്ങനെയെങ്കിൽ ദൈവനിഷേധിയായ ബേബി ജോണിന് എങ്ങനെ സാത്താന്റെ അസ്തിത്വം പ്രഖ്യാപിക്കുവാൻ കഴിയും ?
ദൈവം ഉണ്ടെങ്കിൽ അല്ലെ സാത്താന് പ്രസക്തിയുള്ളു ? ഇരുട്ടും വെളിച്ചവും പോലെ.
പാർട്ടി ക്ലാസുകളിൽ പറഞ്ഞത് ബേബി ജോൺ വിഴുങ്ങിയിരിക്കുന്നു.
ബേബി ജോണിന്റെ സാത്താൻ പ്രയോഗം ദൈവസ്തിത്വ പ്രഖ്യാപനമാണ്.
ഒരുപടി കൂടി കടന്ന്, ബേബി ജോൺ സാത്താൻ സേവ ചെയ്യുന്ന സഖാവാണോ എന്ന് സാധാരണ സഖാക്കൾ സംശയിക്കുന്നു.
അനിൽ അക്കരയുടെ പിതാവ് സഖാവായിരുന്നു. ഒരു സഖാവിനെ സാത്താൻ എന്ന് വിളിച്ചതിലൂടെ കേരളത്തിലെ ആയിരക്കണക്കിന് സഖാക്കളെ ബേബി ജോൺ നേരിട്ട് ആക്ഷേപിച്ചിരിക്കുകയാണ്.
സഖാക്കൾ മയക്കുമരുന്ന് കച്ചവടത്തിന് നേരിട്ടിറങ്ങുന്ന കാലത്ത് സഖാവ് എന്നതിന് സാത്താൻ എന്ന അർത്ഥ കല്പന അനുയോജ്യമാണെന്ന് ബേബി ജോൺ കണ്ടത്തിയെങ്കിൽ,
പ്രേത്യേക അഭിനന്ദനം.