Home National എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില മെച്ചപ്പെെട്ടന്ന് മകൻ

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില മെച്ചപ്പെെട്ടന്ന് മകൻ

0

ചെന്നൈ: കൊറോണ ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ എസ്പി ചരൺ. തുടർച്ചയായി നാലു ദിവസമായി പുരോഗതിയുണ്ടെന്നും വിഡിയോ സന്ദേശത്തിൽ ചരൺ പറഞ്ഞു. പിതാവിനായി പ്രാർഥിക്കുന്ന ലോകമെങ്ങുമുള്ള ആരാധർക്കു നന്ദിയും അദ്ദേഹം അറിയിച്ചു. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കിൽ തിങ്കളാഴ്ചയോടെ ശുഭവാർത്ത പുറത്തുവിടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 5നാണ് കൊറോണ ബാധിച്ചതായി എസ്പിബി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പിന്നീട് ആരോഗ്യനില മോശമായപ്പോൾ ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്നും വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹോം ക്വാറൻറൈൻ മതിയെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നീട് പല തവണ ആരോഗ്യനില മാറിമറിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here