യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അഡീഷണൽ എസ്ഐയെ സസ്പെൻഡ് ചെയ്തു

കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അഡീഷണൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ബാബു മാത്യുവിനെതിരെയാണ് നടപടി. യുവതിയുടെ പരാതിയിൽ മുളന്തുരുത്തി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നു.

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അഡീഷണൽ എസ് ഐയ്ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. കേസിൽ വിശദമായ അന്വേഷണം തുടങ്ങിയതായി മുളന്തുരുത്തി പൊലീസ് അറിയിച്ചു.