കണ്ണൂര്‍ : ബസില്‍ കയറുന്നതിനിടെ കാല് തെന്നിവീണ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ ആറ് മാസം ഗര്‍ഭിണിയായിരുന്നു. പേരാവൂര്‍ വാരപ്പിടികയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
ഭര്‍ത്താവിനൊപ്പം എത്തിയ യുവതി കാറില്‍ നിന്നിറങ്ങി ബസിന് സമീപത്തേക്ക് ഓടിയെത്തി കയറുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയാണ് ദിവ്യ.