ചതയദിനത്തിൽ കരിദിനം പ്രഖ്യാപിച്ച് സിപിഎം വെട്ടിലായി; പിണറായി വിജയൻ്റെ ഫെയ്സ് ബുക്ക് പേജിൽ പ്രതിഷേധ പൊങ്കാല

കൊച്ചി: ചതയ ദിനത്തിൽ തന്നെ സിപിഎം കരിദിനം പ്രഖ്യാപിച്ചതിനെതിരെ പിണറായി വിജയൻ്റെ ഫെയ്സ് ബുക്ക് പേജിൽ പൊങ്കാല. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗീക ഫെയ്സ് ബുക്ക് പേജിൽ ചതയദിനാശംസകൾ അർപ്പിച്ച് ഇട്ട പോസ്റ്റിന് നൂറ് കണക്കിന് വിമർശന കമൻ്റുകളാണ് വന്നത്. “സംഭവം ഒക്കെ കൊള്ളാം… ഇങ്ങടെ പാർട്ടി ശ്രീനാരായണ ഗുരുവിനെ സിമന്റ്‌ നാണു എന്ന് വിളിച്ചതും. കുരിശിൽ തറച്ചതും ഒന്നും മറന്നിട്ടില്ല… എങ്കിലും ചതയദിനാശംസകൾ”

“ഇന്ന് കരിദിനമല്ലേ സഖാവെ ,പിന്നെങ്ങിനെ ചതയദിനമാകും .സഖാവ് തന്നെ കരിദിനത്തേക്കാൾ പ്രാധാന്യം ചതയദിനത്തിന് കൊടുത്തത് ശരിയായില്ല.” തുടങ്ങി തെറി വിളി വരെയുണ്ട് കമൻ്റ് ബോക്സിൽ.

പിണറായി വിജയൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

മനുഷ്യത്വത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. കോവിഡ് – 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിൻ്റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണ്. ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസിൽ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.

ചില കമൻ്റുകൾ ഇങ്ങനെ:

സംഭവം ഒക്കെ കൊള്ളാം… ഇങ്ങടെ പാർട്ടി ശ്രീനാരായണ ഗുരുവിനെ സിമന്റ്‌ നാണു എന്ന് വിളിച്ചതും. കുരിശിൽ തറച്ചതും ഒന്നും മറന്നിട്ടില്ല… എങ്കിലും ചതയദിനാശംസകൾ

ഇന്ന് കരിദിനമല്ലേ സഖാവെ ,പിന്നെങ്ങിനെ ചതയദിനമാകും .സഖാവ് തന്നെ കരിദിനത്തേക്കാൾ പ്രാധാന്യം ചതയദിനത്തിന് കൊടുത്തത് ശരിയായില്ല.

ഈ ഗുരുദേവനെ തന്നെയല്ലെ വിജയാ നിങ്ങൾ കെട്ടിതൂക്കി നഗര പ്രദക്ഷിണം നടത്തിയത്. നാണമില്ലാത്ത നിന്റെ പേരാണോ വിജയൻ? ഉളുപ്പ് ഇല്ലാത്ത നിന്റെ പാർട്ടിയുടെ പേരാണോ CPM

ആ ഗുരുദേവജയന്തി ദിനം കരിദിനം
ആയി ആചരിക്കാൻ ആഹ്വാനം നൽകിയ
കോടിയേരി ബാലകൃഷ്ണൻ ഗുരുത്വദോഷം ചെയ്തു 😢🙏

ഗുരുദേവ ജയന്തി കരിദിനം ആയി ആചാരിക്കുന്നത് അതീവ ദു:ഖകരവും പ്രതിഷേധാർഹവും.

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കൊലപാതകത്തിൽ പൊലിഞ്ഞ ജീവൻ വിലപ്പെട്ടതാണ്. രാഷ്ട്രീയ നിറമേതായാലും ആ നഷ്ടം സ്വകുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമാണ്. അവരുടെ കുടുംബത്തിനുണ്ടായ സങ്കടത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ പേരിൽ , ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ 166 മത് ജയന്തി ദിനത്തിൽ കരിദിനം ആചരിക്കുന്നത് അതീവ ദുഖകരവും പ്രതിഷേധാർഹവുമാണ്.

ശ്രീനാരായണ ഗുരുവിന്റെ
സ്മരണയ്ക്ക് തിരുവനന്തപുരത്ത് ഈ സർക്കാർ സ്ഥലം അനുവദിച്ചത് അഭിനന്ദനീയം തന്നെ.
നവോത്ഥാന നായകരിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം ഗുരുദേവന് തന്നെ എന്നതിൽ സംശയമില്ല… കേരളത്തിലെ ജന സംഖ്യയുടെ ഭൂരിപക്ഷവും ശ്രീനാരായണ വിശ്വാസികളും ആണ്.
പക്ഷേ…..
ഈ ദിവസം കരിദിനം ആചരിക്കാൻ എന്റെ പാർട്ടി എടുത്ത തീരുമാനം
ഏറെ ഖേദകരമാണ് എന്ന് പറയാതെ വയ്യ.

ഗുരുദേവ ജയന്തി ദിനം കരിദിനം ആയി ആചരിച്ചു പോകാനുള്ള ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്! തിരുവനന്തപുരത്ത് ആ രണ്ട് വിലപ്പെട്ട ജീവനുകൾ രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടപെട്ടതിൽ ദുഖമുണ്ട്… എന്നാൽ അതിന്റെ പേരിൽ കരിദിനം ആചരിക്കുന്നത് മൂന്ന് ദിവസം കഴിഞ്ഞു ഇന്ന് തന്നെ വേണമായിരുന്നോ? ഇത് മരിച്ചു പോയവരോടും ചെയ്ത പാതകം ആണ്… കാരണം ഈ തീരുമാനത്തിൽ മനം നൊന്ത അനേക ലക്ഷം ശ്രീനാരായണീയരുടെ ശാപം അവരുടെ ആത്മാവിനെ പോലും മുറിവേല്പിക്കും… കഷ്ടം!

ഗുരുദേവനെ…., ഭാരതം കണ്ട ഏറ്റവും വലിയ സാമുഹ്യ പരിഷ്കർത്താവിനെ _ ആ മഹാത്മാവിനെ സിമന്റ് നാണു വെന്നും പറഞ്ഞ് അധിക്ഷേപിക്കുകയും, കുരിശിൽ തറക്കുകയും ചെയ്ത മഹാ മലരുക(പൂക്കൾ) ളാണ് ഇന്ന് കരി ദിനം ആചരിച്ച് ശ്രീ നാരയണ ഗുരുവിന്റെ ജന്മദിനം ഓർമ്മപ്പെടുത്തുന്നത്,

സർ, അൽപം നാണം വേണം ആ പേരുച്ചരിക്കാൻ

സാഖാവേ ഇന്ന് ഗുരുദേവജയന്തിയാണന്ന് എല്ലാവർക്കും അറിയാം ഇത് cpm ന് മാത്രം അറിയാതെ വരില്ല. അവർ ഇന്ന് തന്നെ കരിദിനം ആചരിക്കാൻ തീരുമാനിച്ച് അത് SNDP സമുദായത്തെ അവ ഹളിക്കലാണ് ഇത് വളരെ പ്രധി ക്ഷേധാർഹമാണ. ഇത് ഒരു തവണയല്ല വനിതാ മതിൽ തീർത്തത് ജനുവരി 1 ന് അത് ശിവഗിരി തീർഥാടന ദിവസം ഇത് ഒന്നും പ്രതികരിക്കാൻ SNDP യോഗത്തിനോ ശാഖകൾക്കോ പറ്റില്ല അവർ CPM കാർ ആയിരിക്കും