വൈദ്യുതി മുടക്കം ഉണ്ടാകില്ല: വീടുകളിലിരുന്നു ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളിലിരുന്ന് ജോലി ചെയ്യുക എന്നതാണ് ഐടി മേഖല ഇപ്പോള്‍ ചെയ്യുന്നത്. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്നു ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകും. – അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്നും വൈദ്യുതി മുടക്കില്ലെന്നും കെഎസ്‌ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.