അബുദാബി : നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബൂദാബി. കൊറോണ പശ്ചാത്തലത്തില്‍ അടച്ച എമിറേറ്റിലെ എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്കും ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം ആരാധനാലയങ്ങള്‍ തുറക്കാന്‍. പരമാവധി ശേഷിയുടെ 30 ശതമാനം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
കുട്ടികളേയും മുതിര്‍ന്നവരേയും പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ അടക്കം ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കമ്മ്യൂണി ഡെവലപ്‍മെന്റ് വകുപ്പിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുതവ പറഞ്ഞു.