Home Covid-19 ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ കൊറോണ വ്യാപനം: ടീം ഒരാഴ്ച ക്വാറന്റൈനിൽ

ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ കൊറോണ വ്യാപനം: ടീം ഒരാഴ്ച ക്വാറന്റൈനിൽ

0

ന്യൂഡെൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സിന്റെ താരങ്ങളിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. താരത്തിനു പുറമെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കും കൊറോണ സ്ഥിരീകരിച്ചതോടെ ക്വാറന്റീൻ കാലാവധി നീട്ടാൻ ചെന്നൈ സൂപ്പർ കിങ്സ് തീരുമാനിച്ചു.

സംഘത്തിലെ പത്തിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് ചെന്നൈ താരങ്ങൾക്ക് കൊറോണ പരിശോധന നടത്തിയത്. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കും മുൻപും കൊറോണ പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളിൽ ഒന്നിലാണ് ഇന്ത്യൻ താരത്തിനും സ്റ്റാഫ് അംഗങ്ങളിൽ ചിലർക്കുംവൈറസ് സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ചെന്നൈ താരങ്ങൾ ഈ മാസം 21നാണ് യുഎഇയിലെത്തിയത്. ചെന്നൈയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ ക്യാപ്റ്റൻ എം.എസ്. ധോണി ഉൾപ്പെടെയുള്ളവർ ഒരുമിച്ചാണ് യുഎഇയിലെത്തിയത്.

അടുത്ത മാസം 19 മുതൽ നവംബർ 30 വരെയാണ് ഇത്തവണ ഏപിഎൽ അരങ്ങേറുക. ചെന്നൈ സൂപ്പർ കിങ്സിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ രണ്ട് പേസ് ബോളർമാരാണുള്ളത്; ഷാർദുൽ താക്കൂറും ദീപക് ചാഹറും. ഇവരിൽ ഒരാൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നാണ് വിവരം.

‘സിഎസ്കെ മാനേജ്മെന്റിന്റെ ഭാഗമായിട്ടുള്ള മുതിർന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം. അവരുടെ സോഷ്യൽ മീഡിയ ടീമിലെ കുറഞ്ഞത് രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചുവെന്ന് ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here