ഫ്രാന്‍സില്‍ ജനങ്ങള്‍ക്ക് യാത്രാ വിലക്ക്

പാരീസ്: കൊറോണ ഭീതി വ്യാപകമായ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഫ്രാൻസ് കർശനമായി വിലക്കി. യൂറോപ്പിൽ കൊറോണയുടെ പ്രഭവകേന്ദ്രമായ ഇറ്റലിയും സ്പെയ്നും നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

സ്കൂൾ, കഫേ, അവശ്യ സർവ്വീസല്ലാത്ത കടകൾ എന്നിവയെല്ലാം ഫ്രാൻസിൽ അടച്ചു. ഇന്നു മുതൽ പുറത്തുനിന്നുള്ള വിദേശ യാത്രക്കാർക്ക് ഫ്രാൻസിലേക്ക് പ്രവേശനം വിലക്കും, അതിർത്തികൾ അടയ്ക്കും. രോഗികളെ ആശുപത്രികളിലേക്കെത്തിക്കാൻ സൈന്യം സഹായിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ വ്യക്തമാക്കി. ഇതുവരെ 148 പേരാണ് വൈറസ് ബാധയിൽ ഫ്രാൻസിൽ മരണപ്പെട്ടത്. 6633 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
കൊറോണ വ്യാപനം തടയാൻ ജർമനിയിൽ ഉല്ലാസ-വ്യാപര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടച്ചു. മതപതമായ ചടങ്ങുകൾ നിർത്തലാക്കാനും ജനങ്ങളോട് രാജ്യത്തിനകത്തും പുറത്തുമുള്ള ഉല്ലാസ യാത്രകൾ ഒഴിവാക്കാനും ജർമൻ ഭരണകൂടം ആവശ്യപ്പെട്ടു. ജർമനിയിൽ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. 7272 പേർ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുകയാണ്.