ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിൻെറ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയി. അദ്ദേഹത്തിന് ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്ന് മകൻ എസ്പി ചരൺ അറിയിച്ചു.
ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയിലായിരുന്നു അദ്ദേഹം. തന്റെ പിതാവിനായുള്ള നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനക്കും പിന്തുണക്കുള്ള നന്ദിയും ചരൺ പ്രസ്താവനയിലൂടെ പങ്കുവച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിരന്തരം അറിയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 5 നാണു കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ നേരിയ ലക്ഷണങ്ങളെ ഉണ്ടായിരുന്നുള്ളൂ എങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിച്ച ശേഷം ബാലസുബ്രഹ്മണ്യം തന്നെയാണ് തനിക്ക് കൊറോണ പോസിറ്റീവ് ആണെന്നതിനേ കുറിച്ച് വീഡിയോയിലൂടെ അറിയിച്ചത്.