ചട്ടവിരുദ്ധ സഹായം സ്വീകരിച്ച മന്ത്രി ജലീലിനെതിരെ അന്വേഷണത്തിന് കേന്ദ്രം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് ചട്ടവിരുദ്ധമായി സഹായം സ്വീകരിച്ചുവെന്ന മന്ത്രി കെ ടി ജലീലിനെതിരായ പരാതിയിൽ കേന്ദ്രം അന്വേഷണം നടത്തും. കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചത് അന്വേഷിക്കും. ധനകാര്യ മന്ത്രാലയമാകും അന്വേഷണം നടത്തുക. വിദേശനാണ്യ വിനിമയ നിയമ ലംഘനം നടന്നോയെന്ന് അന്വേഷിക്കും

അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. അഞ്ച് ലക്ഷം രൂപയുടെ സഹായ ധനം കൈപറ്റിയെന്ന് മന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയരുന്നു. വിഷയം വിവാദമായതോടെ ജലീലിനെതിരെ വ്യാപകമായി പരാതികളുയർന്നിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടമനുസരിച്ച് പണമായോ മറ്റെന്തിങ്കിലുമായോ പുറത്ത് നിന്ന് സഹായം സ്വീകരിക്കുന്നതിന് കേന്ദ്രാനുമതി വേണമായിരുന്നു എന്നാൽ ഇത്തരമൊരു അനുമതി ജലീൽ വാങ്ങിയതായി അറിവില്ല.